LOADING

Type to search

രണ്ടാം ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; യുവതിക്ക് പരിക്ക്

Latest News Local News News

തിരുവനന്തപുരം: രണ്ടാം ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പേയാട് ആണ് സംഭവം. ശാസ്തമംഗലം മരുതംകുഴി സ്വദേശിനി എസ്. ലക്ഷ്മി(32)ക്കാണ് ശരീരത്തില്‍ ആസിഡ് വീണ് പൊള്ളലേറ്റത്.

ലക്ഷ്മിയുടെ രണ്ടാം ഭര്‍ത്താവ് പുളിയറക്കോണം ചൊവ്വള്ളൂര്‍ സ്വദേശി ബിജുവാണ് ആക്രമണം നടത്തിയത്. ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ലക്ഷ്മിയും രണ്ട് മക്കളും കഴിഞ്ഞ നാല് വര്‍ഷമായി ബിജുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.

ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ലക്ഷ്മി മക്കള്‍ക്കൊപ്പം മരുതംകുഴിയിലെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ ദിവസം ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോകാന്‍ ബിജു ലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. മക്കള്‍ക്കൊപ്പം എത്തിയ ലക്ഷ്മിയെ ബിജു മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയുമായിരുന്നു.

പൊള്ളലേറ്റ ലക്ഷ്മി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ ബിജുവിനായി പോലീസ് തെരച്ചില്‍ വ്യാപകമാക്കി

.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.