കുടുംബപ്രശ്‌നം; ചാരുംമൂട് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

-

ചാരുംമൂട്>>കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍.

നൂറനാട് മാമ്മൂട് പാണ്ഡ്യന്‍ വിളയില്‍ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു (29) വാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുറെ നാളുകളായി ഭാര്യയും ഭര്‍ത്താവുമായി തമ്മില്‍ വഴക്കുണ്ടാറുണ്ടെന്ന് പൊലീസ് പറയുന്നു.

പത്തനംതിട്ട സ്വദേശിയാണ് ശ്രീകുമാര്‍. ഇവര്‍ക്ക് രണ്ടു കൂട്ടികളുണ്ട്. കുട്ടികള്‍ ഇപ്പോള്‍ ശ്രീകുമാറിന്റെ വീട്ടിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. ബിന്ദുവിന്റെ മുഖത്താണ് പൊള്ളലേറ്റത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →