LOADING

Type to search

അച്ഛന്‍ മദ്യപിച്ച് ലക്കുകെട്ടു;വണ്ടി ഓടിച്ച് പതിമൂന്നുകാരന്‍; വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസിന് റ്റാറ്റാ കൊടുത്ത് പിതാവ്

Latest News Local News News

കൊല്ലം>>> മദ്യപിച്ച് ലക്കുകെട്ട അച്ഛന് പകരം കാര്‍ ഓടിച്ച പതിമൂന്നുകാരന്‍ കുരുക്കില്‍. ചാത്തന്നൂര്‍ ജംഗഷനില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. തിരുവനന്തപുരം കളിയക്കാവിളയില്‍ നിന്നും മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു ഇരുവരും.

മദ്യപിച്ച് ഇയാള്‍ വാഹനം ഓടിച്ചത് എന്നാല്‍ വീണ്ടും പുറത്തിറങ്ങി മദ്യപിക്കുകയായിരുന്നു. മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയായതോടെയാണ് മകന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് വാഹനം ഓടിച്ചത്. തിരക്കേറിയ ദേശീയപാതയിലൂടെ കുട്ടി ഡ്രൈവര്‍ വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

പതിമൂന്നുകാരനായ കുട്ടി മലപ്പുറത്തെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇവര്‍ രണ്ടു പേരും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി നിര്‍ത്താതെ മുന്നോട്ട് പോയി. മദ്യലഹരിയില്‍ കാറിന്റെ സൈഡില്‍ സീറ്റില്‍ ഇരുന്നുകൊണ്ട് പിതാവ് പോലീസുകാരെ കൈവീശി കാണിക്കുകയും ചെയ്തു.

പിന്നാലെ എത്തിയ പൊലീസ് ചാത്തന്നൂര്‍ ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞു. പിതാവ് മദ്യലഹരിയിലായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇയാള്‍ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാനാണ് പൊലീസ് തീരുമാനം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.