LOADING

Type to search

ലോറി സഡന്‍ ബ്രേക്കിട്ട് വീണ്ടും അപകടം; പിന്നില്‍ ബൈക്കിടിച്ചുകയറി യുവാവ് മരിച്ചു

Latest News Local News News

കൊച്ചി>>> മുന്നില്‍ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നില്‍ ബൈക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ അല്ലപ്ര വെങ്ങോല ചെന്നംകുടി എല്‍ദോ പോളിന്റെ മകന്‍ ഡാനി മാത്യു (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിരാമിയെ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒന്‍പതരയോടെ അത്താണി വിമാനത്താവള റോഡ് ജംഗ്ഷനിലെ സിഗ്‌നലിലാണ് അപകടം. മുന്നില്‍ പോവുകയായിരുന്ന മിനി ലോറി പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.