അബുദാബി ബിഗ് ടിക്കറ്റ്: പുതുവര്‍ഷത്തെ ആദ്യ കോടീശ്വരന്‍ ഇന്ത്യാക്കാരന്‍

-

അബുദാബി>> അബുദാബി ബിഗ് ടിക്കറ്റില്‍ പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി.റിയാദില്‍ ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി വഖര്‍ ജാഫ്രിയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷ സമ്മാനം സ്വന്തമാക്കിയത്.
പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) നേടിയാണ് ഇന്ത്യന്‍ പ്രവാസി അബുദാബി ബിഗ് ടിക്കറ്റിന്റെ 2022ലെ ആദ്യത്തെ കോടീശ്വരനായത്. കഴിഞ്ഞവര്‍ഷം ഒട്ടേറെ പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച ബിഗ് ടിക്കറ്റ് പുതുവര്‍ഷത്തില്‍ എന്റേതായി മാറിയിരിക്കുന്നുവെന്നും ഏറെ സന്തോഷണുണ്ടെന്നും ബിഗ് ടിക്കറ്റ് ഹോസ്റ്റ് ബൗച്രയില്‍ നിന്ന് കോള്‍ സ്വീകരിച്ച ശേഷം ജാഫ്രി പറഞ്ഞു.
ഡിസംബര്‍
24-നാണ് ജാഫ്രി ഓണ്‍ലൈന്‍ വഴി രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത് അതിലൊന്നിനാണ് ഇപ്പോള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →