LOADING

Type to search

പാലാ കൊലപാതകം; പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Latest News Local News News

പാലാ>>>>പാലായില്‍ ബിരുദ വിദ്യാര്‍ത്ഥിനി നിതിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

കസ്റ്റഡിയില്‍ ലഭിച്ചതോടെ ഇന്ന് തന്നെ കൂത്താട്ടുകുളത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. കൂത്താട്ടുകുളത്ത് നിന്ന് പുതിയ ബ്ലേഡ് വാങ്ങി എന്നായിരുന്നു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

നിതിന മോളുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിതിനയെ കൊലപ്പെടുത്തുമെന്ന് പ്രതി അഭിഷേക് സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. കൊലപ്പെടുത്തുന്ന കാര്യത്തില്‍ പ്രതി പരിശീലനം നേടിയിരുന്നതായാണ് പൊലീസിന്റെ സംശയം.

ഒറ്റക്കുത്തില്‍ തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്ബ്യനായ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇന്നുച്ചയോടെയായിരുന്നു നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചത്. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. തലയോലപ്പറമ്ബിലെ വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.