പൊള്ളാച്ചി>>>ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. ആനമല സ്റ്റേഷന് പരിധിയില്‍ തന്നെയുള്ള ഒരു വീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം കുഞ്ഞിനെ കണ്ടെത്തിയത്. ആശ്രമത്തില്‍നിന്ന് കിട്ടിയതെന്നു പറഞ്ഞാണ് യുവാക്കള്‍ കുഞ്ഞിനെ ഏല്‍പ്പിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. തട്ടിയെടുത്തവര്‍ കുഞ്ഞിനെ വിറ്റതാണോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് മൈസൂര്‍ ഗോത്ര ദമ്ബതികളായ മണികണ്ഠന്-സംഗീത എന്നിവരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആനമലയിലെ ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു ദമ്ബതികളുടെ താമസം. കുഞ്ഞുമായി തട്ടുകടയില്‍ പോയ സംഗീതയോട് അവിടെ നിന്നിരുന്ന യുവാവ് ചില്ലി ചിക്കന്‍ വേണോയെന്ന് ചോദിക്കുകയും പണം നല്‍കുകയും ചെയ്തു. അമ്മ കടയിലേക്ക് പോയ സമയം താലോലിക്കാനായി വാങ്ങിയ കുഞ്ഞിനെയും കൊണ്ട് യുവാവ് കടന്നുകളയുകയായിരുന്നു.
Follow us on