ആട് ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

-

കോതമംഗലം>>പട്ടിക വര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കുട്ടമ്പുഴ സി ഡി എസ് വഴി നടപ്പിലാക്കുന്ന ആട് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പന്തപ്ര ആദിവാസി കോളനിയില്‍ നടന്ന ചടങ്ങില്‍ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.ആദ്യ ഘട്ടത്തില്‍ 3 ആടുകളെ വീതം 14 ഗുണഫോക്തകള്‍ക്കാണ് നല്‍കിയത്.

വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ സിബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ ബിനീഷ് നാരായണന്‍, പി പി ജോഷി,ബാങ്ക് പ്രസിഡന്റ് കെ കെ ശിവന്‍,കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ നിഖില്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ആനന്ദവല്ലി ശ്രീധരന്‍ സ്വാഗതവുംശോഭന മോഹന്‍ കൃതജ്ഞതയും പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →