
കോതമംഗലം >>>കോതമംഗലം മണ്ഡലത്തില്‍ ആടു ഗ്രാമം പദ്ധതിയ്ക്കായി 16 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.പട്ടിക വര്‍ഗ്ഗക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മുതുവാന്‍,മന്നാന്‍ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ക്കായി പ്രത്യേകം അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതിയാണിത്.ആകെ 53 പേരാണ് ഗുണഭോക്താക്കള്‍.പദ്ധതിക്കാവശ്യമായ തുക കുടുംബശ്രീ ജില്ലാ മിഷന് മുഖേന കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് സിഡി എസി ന് കൈമാറിയതായും എം.എല്‍.എ
അറിയിച്ചു.

Follow us on