ഇ​ന്‍റ​ര്‍​നെ​റ്റ് ത​ക​രാ​റു​മൂ​ലം താ​റു​മാ​റാ​യ സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ ക​ട​ക​ളുടെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ പ​രി​ഹരി​ച്ചി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും ക​ട​ക​ള​ട​ച്ചു സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ; ജോ​ണി നെ​ല്ലൂ​ര്‍

web-desk - - Leave a Comment

മൂ​വാ​റ്റു​പു​ഴ:സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ ക​ട​ക​ളുടെ പ്ര​വ​ര്‍​ത്ത​നം ഇ​ന്‍റ​ര്‍​നെ​റ്റ് ത​ക​രാ​റു​മൂ​ലം താറുമാറായത് ഉ​ട​ന്‍ പ​രി​ഹരി​ച്ചി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും ക​ട​ക​ള​ട​ച്ചു സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ര്‍.ഒ​രു മാ​സം മു​ന്‍​പ് ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു സം​സ്ഥാ​ന​ത്ത് ക​ട​ക​ള​ട​ച്ചു സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഉ​ട​ന്‍ ​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്നു സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

റേ​ഷ​ന്‍ ക​ട​ക​ളി​ലെ ഇ​പോ​സ് മെ​ഷീ​ന്‍ ഉ​പ​യോ​ഗം രോ​ഗ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും. അ​തി​നാ​ല്‍ ത​ത്ക്കാ​ല​ത്തേ​ക്ക് പ​ഴ​യ രീ​തി​യി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ജോ​ണി നെ​ല്ലൂ​ര്‍ പ​റ​ഞ്ഞു. റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് കോവിഡ് ര​ക്ഷാ​ക​വ​ചം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. ഇ​തി​നോ​ട​കം കൊ​ല്ല​ത്തും കോ​ട്ട​യ​ത്തു​മാ​യി മൂ​ന്നു റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള​ല്ല അ​രി ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ന്നും ഡി​പ്പോ​യി​ലെ മാ​ഫി​യാ സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *