കൊച്ചി: മെറ്റ എഐ ഇപ്പോള്‍ ഹിന്ദി ഉള്‍പ്പെടെ ഏഴ് പുതിയ ഭാഷകളിലും ലാറ്റിന്‍ അമേരിക്കയടക്കം ലോകമെമ്പാടുമുള്ള കൂടുതല്‍ രാജ്യങ്ങളിലും. ഒപ്പം പുതിയ ക്രിയേറ്റീവ് ടൂളുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അര്‍ജന്റീന, ചിലി, കൊളംബിയ, ഇക്വഡോര്‍, മെക്സിക്കോ, പെറു, കാമറൂണ്‍, തുടങ്ങി 22 രാജ്യങ്ങളില്‍ മെറ്റ എഐ ഏറ്റവും പുതിയ ഫീച്ചറുകളില്‍ ലഭ്യമാണ്. ഹിന്ദി-റോമനൈസ്ഡ് സ്ക്രിപ്റ്റ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലെല്ലാം വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ മെറ്റ എഐയുമായി സംവദിക്കാന്‍ സാധിക്കും.
ഒരു ക്രിയാത്മക പങ്കാളിയാവുന്നതിനൊപ്പം ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുക കൂടിയാണ് മെറ്റ എഐ ചെയ്യുന്നത്. ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട്, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഓരോ രണ്ടാഴ്ചകളിലും മെറ്റ എഐ അപ്ഡേറ്റ് ചെയ്യുന്നു. കണക്കുകള്‍, കോഡിംഗ് തുടങ്ങിയ സങ്കീര്‍ണ്ണ വിഷയങ്ങളുടെ പരിഹാരത്തിനായി ഞങ്ങളുടെ ഏറ്റവും പുതിയ മെറ്റ എഐ ഹിന്ദിയില്‍ ലഭ്യമാണ്.
സൂപ്പര്‍ഹീറോ, അല്ലെങ്കില്‍ റോക്ക് സ്റ്റാര്‍ അതുമല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ അത്ലറ്റ് ഇവയിലേതെങ്കിലും ആയിത്തീരണമെന്ന് നിങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടോ? ഇമാജിന്‍ മി എന്ന നിര്‍ദേശത്തിലൂടെ മെറ്റ എഐയില്‍ അത്തരമൊരു പശ്ചാത്തലത്തില്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കാണാന്‍ കഴിയും. ഈ ഫീച്ചര്‍ അമേരിക്കയില്‍ ബീറ്റയില്‍ ഉടനെ പുറത്തിറക്കും.
വാട്സ്ആപ്പിലും മെറ്റ എഐയിലുമെല്ലാം മികച്ചതും നൂതനവുമായ ഓപ്പണ്‍ സോഴ്സ് ഉപയോഗിക്കാനുള്ള ഓപ്ഷന് മെറ്റ എഐയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി വിഷമകരമായ ചോദ്യങ്ങള്‍ പ്രത്യേകിച്ച് സങ്കീര്‍ണ്ണമായ ഗണിതം, കോഡിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഘട്ടംഘട്ടമായ വിശദീകരണങ്ങളും ഫീഡ്ബാക്കും ലഭ്യമാക്കുന്നു. പ്രോഗ്രാമിലുള്ള തെറ്റുകള്‍ കണ്ടുപിടിച്ച് തിരുത്തുകയും ഒപ്റ്റിമൈസേഷന്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കോഡ് വേഗത്തില്‍ എഴുതുന്നതിനും നിങ്ങളെ സഹായിക്കുന്നു. മാത്രവുമല്ല സങ്കീര്‍ണ്ണവും ശാസ്ത്രീയവുമായ ആശയങ്ങള്‍ വിദഗ്ധ നിര്‍ദേശങ്ങളോടുകൂടി ലഭ്യമാക്കുകയും ചെയ്യുന്നു.