ചെന്നൈ: തമിഴ് നടൻ വിശാലിന് വിലക്കേർപ്പെടുത്തി തമിഴ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ. നടനൊപ്പം ആരും പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ട് കൗൺസിൽ കത്ത് നൽകി.
2017-19 കാലയളവിൽ പ്രൊഡ്യൂസേഴ്സ് ബോർഡ് ചെയർമാനായിരുന്ന അദ്ദേഹം 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. അതേസമയം ആരോപണങ്ങൾ വിശാൽ നിഷേധിച്ചു.