53 ദിവസങ്ങള്‍ക്കു ശേഷം കൊച്ചി മെട്രോ ഓടിത്തുടങ്ങി; സര്‍വ്വീസ് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ

ന്യൂസ് ഡെസ്ക്ക് -

കൊച്ചി>>> കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വിസ്.

രണ്ടാംതരംഗത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ 53 ദിവസം മുമ്ബാണ് സര്‍വിസ് നിര്‍ത്തിവെച്ചത്. ഇന്ന് മുതല്‍ തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാണ് സര്‍വിസ് നടത്തുക.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ശരീരതാപനിലയും പരിശോധിക്കും. സാമൂഹിക അകലം പാലിച്ചാണ് ട്രെയിനിലും സ്റ്റേഷനുകളിലും സീറ്റുകള്‍ ഒരുക്കിയത്. കോണ്‍ടാക്‌ട്‌ലെസ്സ് ടിക്കറ്റ് സംവിധാനവുമുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →