39 കുടുംബങ്ങൾക്ക് കൂടി ഉടൻ പട്ടയം നൽകും : എൽദോസ് കുന്നപ്പിള്ളി

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>>39 കുടുംബങ്ങൾക്ക് കൂടി പട്ടയവും കൈവശരേഖയും നൽകുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. താലൂക്ക് ഭൂമി പതിവ് കമ്മിറ്റി ചേർന്ന് അപേക്ഷകൾ എല്ലാം പാസ്സാക്കി. 35 പട്ടയങ്ങളുടെയും 4 കൈവശരേഖകളും ഉൾപ്പെടെയാണ് നൽകുന്നത്. മറ്റു നടപടി ക്രമങ്ങൾ കൂടി പൂർത്തീകരിച്ചു പട്ടയവും കൈവശ രേഖയും നൽകും. താലൂക്ക് സമ്മേളന ഹാളിൽ നടന്ന പട്ടയ മേളയിൽ 6 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.
കഴിഞ്ഞ മൂന്ന് വർഷങ്ങൾ കൊണ്ട് കുന്നത്തുനാട് താലൂക്ക് പരിധിയിൽ 180 പട്ടയങ്ങളും കൈവശ രേഖകളും നൽകിയതായി എം.എൽ.എ അറിയിച്ചു.
ഫാർമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ അഷ്റഫ്, തഹസിൽദാർ വിനോദ് രാജ്, ഭൂരേഖ തഹൽസിദാർ എം.സി ജ്യോതി എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *