മുംബൈ: മുംബൈ-ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിറകിലെ തേനീച്ചക്കൂട്ടം യാത്രക്കാരെ പ്രതിസന്ധിയിലാക്കി. വെള്ളിയാഴ്ച രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിലാണ് തേനീച്ചകളെ കണ്ടെത്തിയത്.
യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞ ശേഷമാണ് സംഭവം. ബോർഡിങ് കഴിഞ്ഞ് 80 ശതമാനം ആളുകളും അകത്ത് കയറിയപ്പോഴാണ് വിവരം അറിയുന്നത്.അപ്പോഴേക്കും തേനീച്ചകൾ കൂട്ടമായി വിമാനത്തിന്റെ ചിറക് ഭാഗത്ത് തമ്പടിച്ചിരുന്നു. വാതിൽ അടച്ചിരിക്കുന്നതിനാൽ വിമാനത്തിന്റെ അകത്തേക്ക് തേനീച്ചകൾ എത്തില്ല.
വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്ത് തേനീച്ചകൾ കൂട്ടമായി ഇരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. തേനീച്ചകളെ തുരത്താൻ അധികൃതർ പെട്ടെന്ന് നടപടി സ്വീകരിച്ചു. അഗ്നിശമന സേന പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ച് ഇവതെ തുരത്തിയതിനു ശേഷമാണ് വിമാനം യാത്ര ആരംഭിച്ചത്.