തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ്. ഇതുവരെ വന്ന 17 ഫലങ്ങളും നെഗറ്റീവ് ആണ്.
സമ്പർക്ക പട്ടികയിൽ 460 പേരാണുള്ളത്. 54 പേരെ പുതുതായി ഉൾപ്പെടുത്തി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. ക്വാറന്റീനിൽ ഉള്ളവർ 21 ദിവസം തുടരണമെന്നും മന്ത്രി അറിയിച്ചു. നിപയിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സമ്പർക്ക പട്ടികയിലുള്ള കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.