ദോഹ > ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐസിബിഎഫ്) ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഐസിബിഎഫ് കാഞ്ചാണി ഹാളിൽ ഡബിൾസ് കാറ്റഗറിയിൽ നടന്ന ടൂർണ്ണമെൻ്റിൽ 32 ടീമുകൾ പങ്കെടുത്തു.
ഏതാണ്ട് എട്ട് മണിക്കൂർ നീണ്ട വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ അഹമ്മദ് മുള്ള – സൗദ് അൻസാരി ടീം ടൂർണ്ണമെൻ്റ് ജേതാക്കളായി. അഫ്സൽ യൂസഫ് – യുപി അഫ്സൽ സലാം ടീം രണ്ടാം സ്ഥാനവും റാഷിദ് ഖാൻ – കാഷിഫ് ഷേഖ് ടീം മൂന്നാം സ്ഥാനവും കതിരവൻ മാരിയപ്പൻ – മുഹമ്മദ് യൂസഫ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനവിതരണ ചടങ്ങിൽ ടൂർണ്ണമെൻ്റ് കോർഡിനേറ്ററും ഐസിബിഎഫ് യുവജനക്ഷേമ വിഭാഗം മേധാവിയുമായ സമീർ അഹമ്മദ് സ്വാഗതം ആശംസിച്ചു. ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, മാനേജിംഗ് കമ്മിറ്റി അംഗം ശങ്കർ ഗൗഡ്, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മന്നായി കോർപ്പററേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് സാഥിക് ബാഷ ഷംസുദ്ദീൻ, ഐസിബിഎഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, ശങ്കർ ഗൗഡ്, അബ്ദുൾ റൗഫ്, കുൽവീന്ദർ സിംഗ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.