മസ്കത്ത്: ഭക്ഷണ പ്രേമികൾക്ക് തായ്ലൻഡ് വിഭവങ്ങളുടെ രൂചിക്കൂട്ടുമായി ക്രൗൺ പ്ലാസ മസ്കത്ത് ഒ.സി.ഇ.സിയിലെ ചാം തായ് റസ്റ്റാറന്റ്. തായ്ലൻഡിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ രുചികളുടെ ഒരു കലവറ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് നടന്ന റോയൽ ഫീസ്റ്റ് മെനു നിരവധി ഭക്ഷണ പ്രേമികളെയാണ് ആകർഷിച്ചതെന്നും ജൂലൈ 25ന് ഗ്രേപ് പെയറിങ് മെനുവും ഇവിടെ ലഭ്യമാണെന്ന് സംഘാടകർ പറഞ്ഞു. സസ്യാഹാരവും മത്സ്യ-മാംസാഹാരവും ഏറ്റവും രുചികരമായ രീതിയിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യക്കാരും സ്വദേശികളും അന്തർദേശീയ സന്ദർശകരും ഉൾപ്പെടെ നിരവധിപേരാണ് ഈ വൈവിധ്യമാർന്ന രൂചിക്കൂട്ടുകൾ ആസ്വദിക്കാനായി ഇവിടെയെത്തിയത്. പുതിയ മെനു അവതരിപ്പിച്ചുകൊണ്ടുള്ള ഫുഡ് ടേസ്റ്റിങ് ഇവന്റും ചാം തായ് റസ്റ്റാറന്റ് സംഘടിപ്പിച്ചു.