ന്യൂഡൽഹി: കേരളത്തെ അവഗണിക്കുകയല്ല അപമാനിക്കുകയാണ് കേന്ദ്ര ബജറ്റ് ചെയ്തതെന്ന് മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി മുഹമ്മദ് ബഷീർ, എം. പി മാരായ ഡോ.എം. പി അബ്ദുസമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നാണയപ്പെരുപ്പം നിയന്ത്രിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു എന്നു മാത്രമല്ല സാധന സാമഗ്രികളുടെ വില വർധനക്ക് മുമ്പിൽ അന്തം വിട്ടു നിൽക്കുന്ന ഒരു കാഴ്ചയാണ് ഇന്ത്യയിൽ കണ്ടു കൊണ്ടിരുന്നത്. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളൊന്നും തന്നെ ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും ലീഗ് എം.പിമാർ ചൂണ്ടിക്കാട്ടി.