മനാമ: കടലിൽ അപകടത്തിൽപെട്ട രണ്ടുപേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. സാങ്കേതിക തകരാർ മൂലമാണ് ഡൈവിങ്ങിനിറങ്ങിയവർ അപകടത്തിൽപെട്ടത്. കിങ് ഫഹദ് കോസ്വേക്ക് സമീപമായിരുന്നു സംഭവം. രണ്ടുപേരും സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.