മകന് ഗോകുല്‍ സുരേഷിന് സിനിമയില്‍ അവസരം കൊടുക്കണമെന്ന് പറഞ്ഞ് ഇതുവരെ ഒരു നിര്‍മ്മാതാവിനെയും സമീപിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ ആരുടെയെങ്കിലും ചാന്‍സ് തട്ടിപ്പറിച്ച് കയറിയതൊന്നുമല്ലല്ലോ. പിന്നെ എന്റെ മകന് വേണ്ടി ഏതെങ്കിലും നിര്‍മ്മാതാവിനെ ഞാന്‍ വിളിച്ചിട്ടുണ്ടോയെന്ന് സ്ഥാപിക്ക്.
ഞാന്‍ എല്ലാം അവസാനിപ്പിച്ച് വീട്ടില്‍ പോകാം. അവിടെയല്ലേ നെപ്പോട്ടിസം വര്‍ക്കാകുന്നത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ 99 എന്ന നമ്പര്‍ എത്രയായി വെട്ടിക്കുറയ്ക്കും. അത് നെപ്പോട്ടിസമല്ലേ…?”