മനാമ : 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് അബ്ദുൽ ഹക്കീം. ആലുവ സ്വദേശിയായ അബ്ദുൽ ഹക്കീം എ.സി ടെക്നീഷനായാണ് ബഹ്റൈനിലെത്തുന്നത്.
വിവിധ കമ്പനികളിൽ ജോലി ചെയ്ത ശേഷം, ഫക്രു കമ്പനിയിൽ ടെക്നീഷനായി. 15 വർഷം ഇവിടെ ജോലി ചെയ്തു. ആരോഗ്യമുള്ളപ്പോൾ പ്രവാസം അവസാനിപ്പിക്കണമെന്ന തീരുമാനത്തെത്തുടർന്നാണ് ജോലിയിൽനിന്നും വിരമിക്കുന്നത്. സാമൂഹിക രംഗത്ത് സജീവമായിരുന്ന ഹക്കീം, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനിലെ അംഗവുമായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.