മസ്കത്ത്: അറ്റകുറ്റപ്പണികൾക്കായി അമീറാത്ത്-ബൗഷർ ചുരം റോഡ് താൽക്കാലികമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് വെള്ളിയാഴ്ച രാവിലെ അഞ്ച് മണിമുതൽ ഞായറാഴ്ച രാവിലെവരെയാണ് പാത അടച്ചിടുക.
മലമുകളിൽനിന്ന് കല്ലുകൾ താഴേക്ക് പതിക്കാതിരിക്കാനായി സ്ഥാപിച്ച നെറ്റുകളുടെ അറ്റകുറ്റപ്പണിക്കാണ് പാത അടച്ചിടുന്നത്. ഇക്കാലയളവിൽ യാത്ര ചെയ്യുന്നവർ വാദിഅദൈ റോഡ് ഉപയോഗിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ നിർദേശിച്ചു.