കിഴക്കേകല്ലട: അംഗപരിമിതയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറ സ്റ്റിലായി. കോഴിക്കോട് പാറക്കടവ് ഗവ. എൽ.പി.എസിന് സമീപം തൈയ്യുള്ളതിൽ വീട്ടിൽ മുനീറിനെ (മുന്ന- 32)ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി മൺറോതുരുത്തിലുള്ള ഹോം സ്റ്റേയിലും കോഴിക്കോട്, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷാജഹാൻ, എസ്.സി.പി.ഒ വിപിൻ, സി.പി.ഒമാരായ അനൂപ്, വിദ്യാരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.