കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) സാൽമിയ ബ്രാഞ്ച് മതകാര്യ വിഭാഗം ‘മുഹ്റ മാസവും ഇസ് ലാമിക ചരിത്രവും’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. വാഗ്മി അനസ് സുൽത്താനി വിഷയം അവതരിപ്പിച്ചു.കെ.കെ.എം.എ കേന്ദ്ര വർക്കിങ് പ്രസിഡന്റ് ഒ.പി. ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം, പ്രസിഡന്റ് കെ. ബഷീർ, സോൺ ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ്, വിവിധ കേന്ദ്ര സോൺ, ബ്രാഞ്ച് നേതാക്കൾ പങ്കെടുത്തു. സാൽമിയ ബ്രാഞ്ച് മതകാര്യ സമിതി വൈസ് പ്രസിഡന്റ് വി.എം. അബൂബക്കർ സ്വാഗതവും അബ്ദുൽ റസാക്ക് പാറന്നൂർ നന്ദിയും പറഞ്ഞു.