കഴിഞ്ഞ കുറെ കാലങ്ങളായി വ്യവസായ വകുപ്പിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി രസിക്കുന്ന സമീപനമാണ് ഭരണകക്ഷി സംഘടനകളും സർക്കാരും ചെയ്തുവരുന്നത്. ജീവനക്കാരുടെ പ്രശ്നങ്ങളിൽ പക്ഷപാതപരമായി പ്രവർത്തിക്കുന്ന പ്രവണതയാണ് നിലനിൽക്കുന്നത്. ജീവനക്കാരെ വിശ്വാസത്തിൽ എടുക്കാതെയും സ്ഥാനക്കയറ്റം കൃത്യസമയത്ത് നടത്താതെയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ സ്ഥലംമാറ്റം നൽകാതെയും കൊടിയുടെ നിറവും മെമ്പർഷിപ്പും നോക്കി സ്വന്തക്കാരെ പരിഗണിക്കുകയും അവർ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ നിയമനം നൽകുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. അതോടൊപ്പം ഇഷ്ടക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്ന സ്ഥിതിയും വകുപ്പിൽ നിലനിൽക്കുന്നു.
വിരമിക്കാൻ മാസങ്ങളുള്ള ജീവനക്കാരെ പരിഗണിക്കാതെ തികഞ്ഞ നീതി നിഷേധം നടത്തുകയാണ് വകുപ്പിലെ ഭരണവർഗവും സർക്കാരും. ഇത് ജീവനക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതും കർമ്മോത്സവതയ്ക്ക് കളങ്കം സൃഷ്ടിക്കുന്നതുമാണ്. ഈ പൊതുബോധം സർക്കാർ തിരിച്ചറിയണമെന്നും ജീവനക്കാരുടെ അർഹതപ്പെട്ടതും നിയമപരമായി ലഭിക്കേണ്ടുന്നതുമായ സ്ഥലം മാറ്റം അട്ടിമറിക്കുന്ന സമീപനം നിർത്തണമെന്നും, ന്യായമായും ലഭിക്കേണ്ട ഡിഎയും സറണ്ടറും ശമ്പള പരിഷ്കരണ കുടിശികയും അടക്കം മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് മുന്നിൽ ആനുകാലിക വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷനും കേരള ഗസറ്റഡ് ഓഫീസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ശ്രീ.ചാണ്ടി ഉമ്മൻ MLAഉദ്ഘാടനം ചെയ്തു. സെറ്റോ ചെയർമാൻ ശ്രീ.ചവറ ജയകുമാർ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ കെപിസിസി ജനറൽ സെക്രട്ടറി ശ്രീ.ജി.സുബോധൻ മുഖ്യപ്രഭാഷണം നടത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.സി സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി
വി.എം ഷൈൻ, സർവ്വശ്രീ. ഗോപകുമാർ, ഡോ.രാജേഷ്, നിസാമുദ്ദീൻ, നൗഷാദ്,സജീവ് കുമാർ, V C ഷിബു ഷൈൻ,വി.എസ് രാഗേഷ്, മോബിഷ് പി തോമസ്, ജോർജ് ആന്റണി, അനിൽകുമാർ, റിയാസ് ജോൺസൻ, ഗിരീഷ് കുമാർ, രഞ്ജിത്ത്, എ കെ ഷിബു, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.