സാൻഫ്രാൻസിസികോ > വെബ് സെർച്ച് മേഖലയിലേക്ക് രംഗപ്രവേശം ചെയ്ത് ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെ പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിനായ സെർച്ച് ജിടിപിയാണ് ഓപ്പൺ എഐ അവതരിപ്പിച്ചത്. ചോദിക്കുന്ന കാര്യങ്ങളുടെ വിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉപയോക്താവിന് ലഭ്യമാക്കും.
വ്യാഴാഴ്ചയാണ് ഓപ്പൺ എഐ സെർച്ച് ജിപിടി അവതരിപ്പിച്ചത്. നിലവിൽ പ്രോട്ടോ ടൈപ്പ് ഘട്ടത്തിലാണ് സെർച്ച് ജിപിടി. സെർച്ച് ജിപിടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിന്റെ മാതൃസ്ഥാപനത്തിന്റെ ഓഹരിയിൽ നേരിയ ഇടിവ് നേരിട്ടതായും വിവരമുണ്ട്.