മസ്കത്ത്: വിവിധ മേഖലകളിൽ സഹകരണ ലക്ഷ്യമിട്ട് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയും (എസ്.ക്യു) മോസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയും കരാർ ഒപ്പുവെച്ചു. വിദ്യാർഥികളുടെ കൈമാറ്റം, ഗവേഷണം, വിദ്യാഭ്യാസം, ശാസ്ത്രീയ, സാംസ്കാരിക സഹകരണം എന്നീ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടാണ് കരാർ ഒപ്പുവെച്ചത്.
എസ്.ക്യുവിലെ ഇൻറർനാഷനൽ കോഓപറേഷൻ അസിസ്റ്റൻറ് വൈസ് ചാൻസലർ സയ്യിദ ഡോ. മോന ബിൻത് ഫഹദ് അൽ സഈദും മോസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി റെക്ടർ വിക്ടർ സഡോവ്നിച്ചിയുമാണ് കരാറിൽ ഒപ്പിട്ടത്. റഷ്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സർവകലാശാലകളിൽ ഒന്നാണ് മോസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി. 1755ലാണ് ഇത് സ്ഥാപിതമായത്.