ദോഹ: സംസ്കൃതി ഖത്തർ നോവ ഹെൽത്ത്കെയറുമായി സഹകരിച്ചു സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ ഉദ്ഘാടനം ചെയ്തു.
സംസ്കൃതി ഇൻഡസ്ട്രിയൽ ഏരിയ യൂനിറ്റ് സെക്രട്ടറി ടി.ടി. ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം, പ്രസിഡൻറ് സാബിത്ത് സഹീർ, കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, നോവ ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ റെയ്മൺ ബാസ്റ്റിൻ, സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് അലൻ ടോം, എ.ബി.എൻ അൽ മിസ്നദ് മെഡ്കോർപ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ സന്ദീപ് പി. നായർ എന്നിവർ ആശംസകൾ നേർന്നു. സന്തോഷ് ഒ.കെ സ്വാഗതവും ജിതിൻ നന്ദിയും പറഞ്ഞു.