തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് രോഗിയും ഡോക്ടറും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാവുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് തകരാറിലായത്.
ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി മെഡിക്കൽ കോളേജ് പോലീസിന്റെ സാനിധ്യത്തിൽ പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് എന്ന രോഗി രണ്ട് ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയിരുന്നു.