തിരുവനന്തപുരം: കണ്ടെയ്നർ കയറ്റിറക്ക് സജീവമാക്കി കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തേക്ക്. കൊളംബോ തുറമുഖത്തുനിന്ന് തിങ്കളാഴ്ച ബർത്തിലെത്തിയ ‘മറീൻ അസർ’ ബുധനാഴ്ച മടങ്ങും. അടുത്ത കപ്പൽ 21ന് തുറമുഖത്തെത്തും. ട്രയൽ റൺ ആരംഭിച്ച സാഹചര്യത്തിൽ വിവിധ വിദേശ രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ വരും ആഴ്ചകളിൽ വിഴിഞ്ഞത്തെത്തുമെന്നാണ് സൂചന. ഇതോടൊപ്പം തുറമുഖ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കി.