തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിൽ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരൻ നിരാഹാര സമരത്തിൽ. അഞ്ചു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഛത്തിസ്ഗഢ് സ്വദേശി ദീപക് ആണ് അപരിഷ്കൃത ദേഹപരിശോധനയിൽ പ്രതിഷേധിച്ച് നിരാഹാരം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം അസ്ഥിസംബന്ധമായ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി മടക്കി എത്തിച്ചപ്പോഴാണ് രഹസ്യഭാഗത്ത് ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതായി സംശയമുണ്ടെന്ന് ആരോപിച്ച് വിവസ്ത്രനാക്കി പരിശോധന നടത്തിയത്. രാഷ്ട്രീയ തടവുകാരെ ഇത്തരം പരിശോധനകൾക്ക് വിധേയമാക്കുന്നത് അവഹേളിക്കാനും മാനസികമായി തകർക്കാനും വേണ്ടിയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.