കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡിങ്ങിനിടെ ഈജിപ്ഷ്യൻ പാസഞ്ചർ മരിച്ചു. വിമാനം ഇറങ്ങുന്നതിനിടെയാണ് സംഭവം.
മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ എമർജൻസി ടീം ആംബുലൻസുമായി തയാറായി നിന്നിരുന്നു. വിമാനം ഇറങ്ങിയ ഉടൻ യാത്രക്കാരനെ വിമാനത്താവളത്തിലെ മെഡിക്കൽ ക്ലിനിക്കിലേക്ക് മാറ്റി.
എന്നാൽ ഡോക്ടറുടെ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. മരണ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം ആവശ്യമാണ്.സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.