റിയാദ്: സൗദിയിൽ സന്ദർശനം നടത്തുന്ന എടയൂർ അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യദർശി അബ്ദുൽ വാഹിദ് മുസ്ലിയാർക്ക് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായ ശുഐബ് മന്നാനി കാർത്തല, മൊയ്ദീൻ കുട്ടി പൂവ്വാട്, നിസാർ പാറശ്ശേരി, ഫൈസൽ എടയൂർ, ഹാഷിം കുറ്റിപ്പുറം, ഫൈസൽ അത്തിപ്പറ്റ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. നാട്ടിലെ മത – ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിലും അവയുടെ പുരോഗതിയിലും പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്ലിയാർ പറഞ്ഞു.
സ്ഥാപനത്തിന്റെ കീഴിൽ ആരംഭിക്കുന്ന വനിത ഹോസ്റ്റൽ അടക്കമുള്ള പുതിയ പദ്ധതികൾ പൂർത്തീകരിക്കാൻ പ്രവാസികൾ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ഇസ്മാഈൽ പൊന്മള നന്ദിയും പറഞ്ഞു.