കൊടുങ്ങല്ലൂർ: കോമ്പറമ്പിൽ ബുധനാഴ്ച രാത്രി വീട്ടിലെ വാഹനങ്ങൾ ആക്രമിച്ച കേസിൽ മൂന്നുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. കോതപറമ്പ് ആല സ്വദേശികളായ നെല്ലിപറമ്പത്ത് വിഷ്ണുപ്രസാദ് (32), ചെട്ടിയാട്ടിൽ അവിനാശ് (29), കൈതക്കാട്ടിൽ വിഷ്ണു (27) എന്നിവരെയാണ് മതിലകം സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോതപറമ്പ് ചെറുവേലിൽ വിനുവിന്റെ വീട്ടിലെ കാറിനും ബൈക്കിനും നേരെയായിരുന്നു ആക്രമണം. കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ ബാറിന് മുന്നിൽ നടന്ന സംഘട്ടനത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. സംഘട്ടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.