ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന ജെ.ഡി.എസ് നേതാവ് സൂരജ് രേവണ്ണക്ക് ഉപാധികളോടെ ജാമ്യം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സൂരജിന് നിർദേശമുണ്ട്. അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.
പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകൻ നൽകിയ പരാതിയിൽ കഴിഞ്ഞ മാസം 23നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്.