ന്യൂഡൽഹി: മോദി സർക്കാരിന്റെ കോപ്പി ബജറ്റിന് കോൺഗ്രസിന്റെ നീതി അജണ്ട പോലും ശരിയായി പകർത്താൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് രാജ്യത്തിന്റെ പുരോഗതിക്കുള്ള ബജറ്റല്ല. മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കർഷകരെ കുറിച്ച് ഉപരിപ്ലവമായ ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ. ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി കോൺഗ്രസ്- യുപിഎ നടപ്പാക്കിയതുപോലെ വിപ്ലവകരമായ ഒരു പദ്ധതിയും നിലവിലില്ല. സ്ത്രീകൾക്കായി ഈ ബജറ്റിൽ ഒന്നും തന്നെയില്ല. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊള്ളയടിക്കുകയും കോർപ്പറേറ്റുകളായ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.