വർക്കല: ഒഡിഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. സ്ഥിരം കുറ്റവാളിയായ നാവായിക്കുളം സ്വദേശി വിജയമോഹൻ നായരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തു. വർക്കല എക്സൈസ് ഇൻസ്പെക്ടർ വി. സജീവും സംഘവുമാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങൾ മനസ്സിലാക്കി പിന്തുടർന്നായിരുന്നു അറസ്റ്റ്. എക്സൈസ് സൈബർസെൽ ഇൻസ്പെക്ടർ അജയകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് വിജയകുമാർ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ പ്രിൻസ്, രാഹുൽ, ദിനു, പ്രവീൺ, അരുൺരാജ്, നിഖിൽ രാജ് എന്നിവരും പങ്കെടുത്തു.