ദോഹ: മാനുഷിക സഹായ വിതരണം ഏകോപിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഖത്തറിൽ ഓഫിസ് തുറക്കും.
ഇതുസംബന്ധിച്ച് മാനുഷിക കാര്യങ്ങൾക്കായുള്ള യു.എൻ ഓഫിസും ഖത്തർ വിദേശകാര്യ മന്ത്രാലയവും കരാറിൽ ഒപ്പുവെച്ചു. ഖത്തറിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സംഘടന വകുപ്പ് മേധാവി ശൈഖ ഹനൂഫ് ബിൻത് അബ്ദുറഹ്മാൻ ആൽഥാനിയും യു.എൻ ഓഫിസ് ഫോർ ദി കോഓഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സിന് വേണ്ടി മേഖല പ്രതിനിധി ഡോ. അഹ്മദ് മാരിയും കരാറിൽ ഒപ്പുവെച്ചു.
ഐക്യരാഷ്ട്ര സഭ വഴി ഖത്തർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന മാനുഷിക സഹായ വിതരണം ഏകോപിപ്പിക്കാനാണ് ദോഹയിൽ ഓഫിസ് തുറന്നത്.