മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ തടഞ്ഞു. സ്വകാര്യ ലഗേജുകൾക്കിടയിൽ ഒളിപ്പിച്ച 14.600 കിലോഗ്രാം കഞ്ചാവും വൻതോതിൽ സൈക്കോട്രോപിക് ഗുളികകളും യാത്രക്കാരനിൽ നിന്ന് പിടികൂടി.
ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പൂരോഗമിച്ചു വരുന്നു. മയക്കുമരുന്നുകൾ കണ്ടെടുക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമമായ എക്സിൽ കസ്റ്റംസ് അധികൃതർ പങ്കുവെച്ചിട്ടുണ്ട്.