ദമ്മാം: മലയാളി ഡോക്ടേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു. യോഗത്തിൽ ഡോ. ഉസ്മാൻ മലയിൽ അധ്യക്ഷത വഹിച്ചു. രണ്ട് വീടുകൾ നിർമിച്ചുനൽകിയതടക്കമുള്ള റിപ്പോർട്ട് സെക്രട്ടറി ഡോ. ഇസ്മാഈൽ രായ്രോത്ത് അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ വരവുചെലവ് കണക്കുകൾ ട്രഷറർ ഡോ. റാമിയ രാജേന്ദ്രൻ അവതരിപ്പിച്ചു.
ഡോ. ഉസ്മാൻ മലയിൽ (പ്രസി.), ഡോ. നിഷ അരവിന്ദ്, ഡോ. പി.കെ. തമീം (വൈ. പ്രസി.), ഡോ. ഇസ്മാഈൽ രായ്രോത്ത് (ജന. സെക്ര.), ഡോ. രഞ്ജിത്, ഡോ. പ്രീതി ബ്രിജീഷ് (ജോ. സെക്ര.), ഡോ. രമ്യ രാജേന്ദ്രൻ (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. വുമൺ കൺവീനർമാരായി ഡോ. ഡോണ, ഡോ. മുഹ്സിന എന്നിവരെ തെരഞ്ഞെടുത്തു. ഡോ. ബിജു വർഗീസിനെ മുഖ്യ രക്ഷാധികാരിയായും തെരഞ്ഞെടുത്തു. ഡോ. ഇസ്മാഈൽ രായ്രോത്ത് സ്വാഗതവും ഡോ. റാമിയ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ഡോ ബിജൂ വർഗീസ്, ഡോ. പ്രിൻസ് മാത്യൂസ്, ഡോ. ആഷിഖ് കളത്തിൽ എന്നവർ യോഗത്തിന് നേതൃത്വം നൽകി. ഡോ. റാമിയ, ഡോ. അജി അവതാരകരായിരുന്നു.