ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്റർ പത്താം വാർഷികാഘോഷം അരോമ ദർബാർ ഹാളിൽ സംഘടിപ്പിച്ചു. ഖത്തർ ചാപ്റ്റർ ഭാരവാഹികളായ യൂനുസ് പാലക്കുനി, നസീഹ മജീദ് എന്നിവർ മലബാർ അടുക്കളയുടെ പുതിയ പദ്ധതികൾ വിശദീകരിച്ചു. മലബാർ അടുക്കള അംഗങ്ങളുടെ വിവിധ കലാപരിപാടികളുണ്ടായി. സ്നേഹം, കരുതൽ, കൂട്ടായ്മ എന്നീ മൂല്യങ്ങളിലൂന്നിയാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഗെയിംസുകൾക്ക് മുഹ്സിന സമീൽ, ഷെജിന നൗഷാദ്, സുഹാന റിയാസ്, ഫൗസിയ നസീം എന്നിവർ നേത്വത്വം നൽകി.