മലപ്പുറം: സംസ്ഥാനത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ ഒരു അതിഥി തൊഴിലാളിക്കും പൊന്നാനിയിൽ 3 സ്ത്രീകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.