മേലാറ്റൂർ: വെള്ളിയാർ പുഴയിൽ ഒഴുക്കിൽപെട്ട അലനല്ലൂർ സ്വദേശിയായ മധ്യവയസ്കെൻറ മൃതദേഹം കണ്ടെത്തി. അലനല്ലൂർ മരുതംപാറ പടുവിൽകുന്നിലെ പുളിക്കൽ വീട്ടിൽ യൂസുഫിന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ മേലാറ്റൂർ റെയിൽപാലത്തിന് ഒരു കിലോമീറ്റർ താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ശനിയാഴ്ച വൈകീട്ടണ് ഇയാൾ ഒഴുക്കിൽ പെട്ടത്. ശനിയാഴ്ച രാത്രിയും രണ്ടു പകലുമായി അഗ്നിശമന സേനാംഗങ്ങളും ട്രോമ കെയർ, സിവിൽ ഡിഫൻസ്, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.