ദുബൈ: എമിറേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ച് ഖിസൈസ് പൊലീസ്. അൽ മുഹൈസിന 2ൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഖിസൈസ് പൊലീസ് സ്റ്റേഷന് കൈമാറുകയോ കോൾ സെന്റർ നമ്പറായ 901ലോ അറിയിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചു.
ദുബൈക്ക് പുറത്ത് നിന്ന് വിളിക്കുന്നവർ 04 എന്ന ഏരിയ കോഡ് കൂടി ചേർക്കണം. മൃതദേഹത്തിൽ നിന്ന് താമസ രേഖകളൊന്നും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് അഭ്യർഥന. മരണ കാരണം കണ്ടെത്താനായി മൃതദേഹം ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിക്ക് കൈമാറിയിരിക്കുകയാണ്.