മക്ക: ഹജ്ജ് വിസയുമായി എത്തുന്നവർ വിസ കാലാവധി തീരുംമുമ്പ് രാജ്യത്തുനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ പോകാതിരുന്നാൽ നിയമലംഘനമായി കണക്കാക്കും. ശിക്ഷാവിധി ആവശ്യപ്പെടുന്ന നിയമലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു.
വിസ കാലഹരണപ്പെടുന്നതിന് മുമ്പ് പുറപ്പെടുന്നതാണ് ഏറ്റവും മികച്ച രീതി. ഹജ്ജ് വിസ ഹജ്ജിന് മാത്രമേ സാധുതയുള്ളൂ. ആ വിസ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.