ബുറൈദ: ഖുബൈബ് കേരളാ മാർക്കറ്റിലെ ഗ്രോസറിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സാചെലവിനായി ബുറൈദ കെ.എം.സി.സി അംഗങ്ങളിൽനിന്നും സ്വരൂപിച്ച തുക ബുറൈദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെള്ളില സഹായകമ്മിറ്റി ചെയർമാൻ ശരീഫ് തലയാടിന് കൈമാറി. ബുറൈദയിലെ മുൻ പ്രവാസി കൂടിയായ റഷീദിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനുവേണ്ടി സുഹൃത്തുക്കളും ബുറൈദയിലെ മുഖ്യധാരാസംഘടനകളും ചേർന്ന് ബുറൈദ റഷീദ് കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ച് കഴിഞ്ഞ രണ്ടുമാസത്തോളമായി പ്രവർത്തിക്കുകയും സഹായം സ്വരൂപിക്കുകയും ചെയ്യുന്നുണ്ട്. റഫീഖ് ചെങ്ങളായി, ഫൈസൽ ആലത്തൂർ, കുട്ടി എടക്കര, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലിൽ, ഇക്ബാൽ പാറക്കാടൻ, അസീസ് മിനി ഹോട്ടൽ, നിഷാദ് പാലക്കാട്, സലീംമങ്കയം, ഫൈസൽ മല്ലാട്ടി, ഹുസൈൻ പട്ടാമ്പി, ഇസ്മാഈൽ ചെറുകുളമ്പ്, സലാം പുളിക്കൽ എന്നിവർ പങ്കെടുത്തു.