മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ‘ബീറ്റ് ദ ഹീറ്റ് 2024’ പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്ക് മധുരപലഹാരങ്ങളും ജ്യൂസും വെള്ളവും വിതരണം ചെയ്തു. ഇസ ടൗൺ പ്രദേശത്ത് നടന്ന വിതരണ പരിപാടി ഫിൻലൻഡിൽ നിന്നുള്ള സാമൂഹിക പ്രവർത്തക ആമിന ലീലോ ഉദ്ഘാടനം ചെയ്തു.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ മസർ, റിയാസ്, ആയിഷ നിഹാര, സയ്യിദ് ഹനീഫ് എന്നിവർ സന്നിഹിതരായിരുന്നു. ഈ വേനൽക്കാലത്ത് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഏകദേശം 2500 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.