കോഴിക്കോട്: ബസിനുള്ളില്‍ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബേക്കലിലാണ് സംഭവം.കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് നഗ്നതാ പ്രദര്‍ശനം ഉണ്ടായത്. ആറ് വയസുള്ള മകളും ഹോം നഴ്സായ യുവതിക്കൊപ്പം ഉണ്ടായിരുന്നു. ബസില്‍ വച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെട്ടുവെന്നും യുവതി പറഞ്ഞു.ബസിനുള്ളില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്.