കുവൈത്ത് സിറ്റി: പൂർണമായും കേരളത്തേയും പ്രവാസികളെയും അവഗണിച്ചു കൊണ്ടാണ് ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ബി.ജെ.പി സർക്കാർ അല്ലാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ച ബജറ്റ് ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ പൂർണമായും നിരാശപ്പെടുത്തി.
പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനോ, വിമാന കമ്പനികളുടെ ചൂഷണം തടയുന്നതിനോ ആവശ്യമായ ഒരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. കേന്ദ്ര സർക്കാറിന്റെ പ്രവാസികളോടുള്ള അവഗണനയിൽ പ്രവാസി സംഘടനകൾ ഒന്നിച്ചു നിന്ന് പ്രതിഷേധം അറിയിക്കണമെന്ന് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആവശ്യപ്പെട്ടു.